Australia vs West Indies 2nd Test: വെസ്റ്റ് ഇന്‍ഡീസിനെ ചുരുട്ടിക്കെട്ടി ഓസീസ്; ജയം 133 റണ്‍സിന്

രേണുക വേണു

തിങ്കള്‍, 7 ജൂലൈ 2025 (09:40 IST)
Australia

Australia vs West Indies 2nd test: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയയ്ക്കു ജയം. 133 റണ്‍സിനാണ് ഓസീസ് ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചത്. 
 
രണ്ടാം ഇന്നിങ്‌സില്‍ 277 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 143 നു ഓള്‍ഔട്ട് ആയി. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ ലിന്നും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ് ഹെയ്‌സല്‍വുഡിനു രണ്ട് വിക്കറ്റ്. പാറ്റ് കമ്മിന്‍സും ബ്യു വെബ്സ്റ്ററും ഓരോ വിക്കറ്റ് സ്വന്തമാക്കി. റോസ്റ്റണ്‍ ചേസ് (41 പന്തില്‍ 34) മാത്രമാണ് വിന്‍ഡീസ് നിരയില്‍ പിടിച്ചുനിന്നത്. 
 
സ്‌കോര്‍ കാര്‍ഡ് 
 
ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ്: 286-10
 
വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിങ്‌സ്: 253-10 
 
ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സ്: 243-10 
 
വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിങ്‌സ്: 143-10 
 
ഒന്നാം ഇന്നിങ്‌സില്‍ 81 പന്തില്‍ 63 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 35 പന്തില്‍ 30 റണ്‍സും എടുത്ത ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയാണ് കളിയിലെ താരം. രണ്ട് ഇന്നിങ്‌സിലുമായി നാല് ക്യാച്ചുകളും ക്യാരി സ്വന്തമാക്കി. 
 
മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0 ത്തിനു ലീഡ് ചെയ്യുകയാണ്. അവസാന ടെസ്റ്റ് ജൂലൈ 12 മുതല്‍ ജമൈക്കയില്‍ നടക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍