Australia vs England, Champions Trophy: കമ്മിന്‍സും സ്റ്റാര്‍ക്കും ഹെയ്‌സല്‍വുഡും ഇല്ലാതെ ഓസ്‌ട്രേലിയ ഇറങ്ങുന്നു; ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് കരുത്തരുടെ പോര്

രേണുക വേണു

ശനി, 22 ഫെബ്രുവരി 2025 (08:31 IST)
Australia vs England

Australia vs England, Champions Trophy: ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് ഓസ്‌ട്രേലിയ vs ഇംഗ്ലണ്ട് പോരാട്ടം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 2.30 മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. ചാംപ്യന്‍സ് ട്രോഫിയില്‍ ഇരു ടീമുകളുടെയും ആദ്യ മത്സരമാണ് ഇത്. 
 
പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിങ്ങനെ വമ്പന്‍മാരില്ലാതെയാണ് ഓസ്‌ട്രേലിയ ചാംപ്യന്‍സ് ട്രോഫി കളിക്കുന്നത്. കമ്മിന്‍സിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്താണ് ടീമിനെ നയിക്കുക. ലോകകപ്പ് ഫൈനല്‍ ഹീറോ ട്രാവിസ് ഹെഡും വെടിക്കെട്ട് ബാറ്റര്‍ ഗ്ലെന്‍ മാക്‌സ്വെല്ലും ടീമില്‍ ഉണ്ട്. 
 
ഓസ്‌ട്രേലിയ സാധ്യത ഇലവന്‍: മാത്യു ഷോര്‍ട്ട്, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, മര്‍നസ് ലബുഷെയ്ന്‍, ജോഷ് ഇന്‍ഗ്ലിസ്, ഗ്ലെന്‍ മാക്‌സ്വെല്‍, അലക്‌സ് കാരി, ആരോണ്‍ ഹാര്‍ഡി, സീന്‍ അബോട്ട്, നഥാന്‍ ഏലിസ്, ആദം സാംപ
 
ഇംഗ്ലണ്ട് സാധ്യത ഇലവന്‍: ഫിലിപ് സാള്‍ട്ട്, ബെന്‍ ഡക്കറ്റ്, ജാമി സ്മിത്ത്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍, ലിയാം ലിവിങ്സ്റ്റണ്‍, ബ്രണ്ടന്‍ കാര്‍സ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റാഷിദ്, മാര്‍ക്ക് വുഡ് 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍