ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര കൊതിപ്പിക്കുന്നുവെന്ന് ഓസീസ് നായകൻ ടിം പെയ്‌ൻ

അഭിറാം മനോഹർ

ചൊവ്വ, 7 ജനുവരി 2020 (11:26 IST)
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നതായി ഓസീസ് നായകൻ ടിം പെയ്‌ൻ. സ്വന്തം നാട്ടിൽ നടന്ന പരമ്പരകളിൽ പാകിസ്ഥാനെയും ന്യൂസിലൻഡിനെയും തകർത്തെറിഞ്ഞ ശേഷമാണ് ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യക്കെതിരെയുള്ള മത്സരത്തെ പറ്റി ഓസീസ് നായകൻ വാചാലനായത്. കഴിഞ്ഞ തവണ ഇന്ത്യക്കെതിരെ കളിച്ച ടീമിൽ നിന്ന് വ്യത്യസ്തമായി മികച്ച പേസ് നിരയും ബാറ്റിങ് നിരയുമുള്ള ടീമാണ് നിലവിൽ ഓസീസിന്റെയെന്നും പെയ്‌ൻ പറഞ്ഞു.
 
കഴിഞ്ഞ ഒരു വർഷമായുള്ള പ്രകടനം തങ്ങൾക്ക് തുടരാനായാൽ ക്രിക്കറ്റിലെ കരുത്തർ തമ്മിലുള്ള തീ പാറുന്ന പോരാട്ടത്തിനാകും പരമ്പര സാക്ഷ്യം വഹിക്കുകയെന്ന് പെയ്‌ൻ പറയുന്നു. ഇന്ത്യൻ പേസ് കരുത്ത് എന്താണെന്ന് കഴിഞ്ഞ തവണ ഇന്ത്യ കാണിച്ചുതന്നതാണ്. ഇക്കുറി പക്ഷേ രണ്ടു ടീമിലെയും പേസർമാർ തമ്മിലുള്ള മത്സരമായിരിക്കും നടക്കുകയെന്നും പെയ്‌ൻ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍