ഏഷ്യാകപ്പ് ഓഗസ്റ്റ് 31 മുതൽ, പാകിസ്ഥാനിൽ നാല് മത്സരങ്ങൾ മാത്രം, പ്രധാനമത്സരങ്ങൾ ശ്രീലങ്കയിൽ

Webdunia
വ്യാഴം, 15 ജൂണ്‍ 2023 (17:31 IST)
ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെ നടത്താന്‍ ധാരണ. പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റിലെ നാല് മത്സരങ്ങള്‍ ഒഴിച്ച് ശേഷിക്കുന്ന എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ് നടത്തുക. ഇന്ത്യ പാകിസ്ഥാനില്‍ കളിക്കില്ലെന്ന് അറിയിച്ചതോടെ പാക് ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ട് വെച്ച ഹൈബ്രിഡ് മോഡല്‍ പ്രകാരമാണ് ഏഷ്യാകപ്പ് നടത്തുന്നത്. ആകെ 13 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുള്ളത്.
 
ഇന്ത്യ,പാകിസ്ഥാന്‍,ശ്രീലങ്ക,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാന്‍,നേപ്പാള്‍ ടീമുകളാണ് ഏഷ്യാകപ്പില്‍ മത്സരിക്കുന്നത്. ബിസിസിഐയുടെ കനത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പ്രധാനമത്സരങ്ങളെല്ലാം തന്നെ ശ്രീലങ്കയിലേക്ക് മാറ്റിയത്. മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ താരങ്ങളെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മാസങ്ങളോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഏഷ്യാകപ്പ് വേദിയെ പറ്റി അന്തിമ തീരുമാനം ആയിരിക്കുന്നത്.
 
ഏഷ്യാകപ്പ് ആതിഥേയത്വം നഷ്ടമായാല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പടക്കമുള്ള മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് നേരത്തെ പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഐസിസി പ്രതിനിധികള്‍ നേരിട്ടെത്തിയാണ് പാക് ക്രിക്കറ്റ് ബോര്‍ഡിനെ അനുനയിപ്പിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article