Asia Cup Schedule, Live telecast: ഏഷ്യാ കപ്പ് എന്നുമുതല്‍? തത്സമയം കാണാന്‍ എന്ത് വേണം? അറിയേണ്ടതെല്ലാം ഒറ്റ ക്ലിക്കില്‍

Webdunia
ബുധന്‍, 24 ഓഗസ്റ്റ് 2022 (08:49 IST)
Asia Cup Schedule, Live telecast, Time: ഏഷ്യാ കപ്പിനായുള്ള ആറ് ടീമുകളുടെ പോരാട്ടം ഓഗസ്റ്റ് 27 മുതല്‍. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ അഞ്ച് ടീമുകള്‍ക്കൊപ്പം ക്വാളിഫയര്‍ നേടുന്ന ഒരു ടീം കൂടി ഏഷ്യാ കപ്പിനായി പോരടിക്കും. ഹോങ് കോങ്, കുവൈറ്റ്, സിംഗപ്പൂര്‍, യുഎഇ എന്നീ ടീമുകളില്‍ ഒരു ടീം ആയിരിക്കും ആറാം സ്ഥാനക്കാരായി ഇടംപിടിക്കുക. 
 
ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ഇത്തവണ ഏഷ്യാ കപ്പ് പോരാട്ടം. ട്വന്റി 20 ഫോര്‍മാറ്റിലായിരിക്കും മത്സരങ്ങള്‍. ഇന്ത്യ, പാക്കിസ്ഥാന്‍, ക്വാളിഫയറിലെത്തുന്ന ടീം എന്നിവരാണ് എ ഗ്രൂപ്പിലെ മൂന്ന് ടീമുകള്‍. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ബി ഗ്രൂപ്പ്. 
 
ദുബായ് രാജ്യാന്തര സ്‌റ്റേഡിയം, ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍ നടക്കുക. ശ്രീലങ്കയാണ് ആതിഥേയത്വം വഹിക്കുന്നത്. ഓഗസ്റ്റ് 27 ന് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് എല്ലാ മത്സരങ്ങളും ആരംഭിക്കുക. യുഎഇ സമയം വൈകിട്ട് ആറ് മണിക്കും. സെപ്റ്റംബര്‍ 11 ഞായറാഴ്ചയാണ് ഫൈനല്‍. 
 
സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിലാണ് ഏഷ്യാ കപ്പ് തത്സമയ സംപ്രേഷണം. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ കാണാന്‍ സാധിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article