ഏഷ്യാ കപ്പ് 2023: ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പില്‍

Webdunia
വ്യാഴം, 5 ജനുവരി 2023 (15:45 IST)
2023 ഏഷ്യാ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും പ്രാഥമിക റൗണ്ടില്‍ ഒരേ ഗ്രൂപ്പില്‍ ഏറ്റുമുട്ടും. ഈ വര്‍ഷം സെപ്റ്റംബറിലാണ് ഏഷ്യാ കപ്പ് നടക്കുക. ഇന്ത്യക്കും പാക്കിസ്ഥാനും പുറമേ ശ്രീലങ്കയും ഈ ഗ്രൂപ്പിലുണ്ട്. ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും ക്വാളിഫൈ ചെയ്തുവരുന്ന മറ്റൊരു ടീമും അടങ്ങിയതാണ് അടുത്ത ഗ്രൂപ്പ്. 50 ഓവര്‍ ഫോര്‍മാറ്റിലായിരിക്കും മത്സരങ്ങള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article