ആ പുറത്താക്കൽ ശരിക്കും സ്മാർട്ട്നെസാണ്, നിയമത്തിനുള്ളിലുള്ള കാര്യം ചെയ്യാൻ മടിക്കുന്നത് എന്തിനാണ്?

തിങ്കള്‍, 3 ജൂലൈ 2023 (13:32 IST)
ആഷസ് പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ താരം ജോണി ബെയർസ്റ്റോയുടെ പുറത്താകൽ വിവാദമായിരിക്കുകയാണ്. ബോൾ കഴിഞ്ഞു എന്ന് കരുതി ക്രീസ് വിട്ട ബെയർസ്റ്റോയെ ഓസീസ് കീപ്പറായ അലക്സ് ക്യാരി റണ്ണൗട്ടാക്കുകയായിരുന്നു. ഇതിന് പിന്നാലെ ഓസ്ട്രേലിയ മര്യാദയ്ക്ക് നിരക്കാത്ത കാര്യമാണ് ചെയ്തതെന്ന വിമർശനം ശക്തമാണ്. അതേസമയം ഒരു ലീഗൽ ഡെലിവറി എപ്പോഴാണ് അവസാനിക്കുന്നത്, തുടങ്ങുന്നത് എന്നതിനെ പറ്റിയുള്ള ചർച്ചകളും സജീവമായിരിക്കുകയാണ്.
 

We must get one fact loud and clear

“The keeper would never have a dip at the stumps from that far out in a test match unless he or his team have noticed a pattern of the batter leaving his crease after leaving a ball like Bairstow did.”

We must applaud the game smarts of… https://t.co/W59CrFZlMa

— Ashwin

ഈ സാഹചര്യത്തിൽ അലക്സ് ക്യാരിയേയും ഓസീസ് ടീമിനെയും പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ ഓഫ്സ്പിന്നർ താരമായ രവിചന്ദ്ര അശ്വിൻ. ക്രിക്കറ്റ് നിയമങ്ങൾക്കുള്ളിൽ നിൽക്കുന്ന കാര്യം മാത്രമാണ് അലക്സ് ക്യാരി ചെയ്തതെന്നും ഇതിൽ അദ്ദേഹത്തിനെ ക്രൂശിക്കുന്നതിൽ യോജിക്കാനാകില്ലെന്നും ക്യാരി ചെയ്തതിൽ യാതൊരു തരത്തിലുള്ള ശരികേടുമില്ലെന്നും അശ്വിൻ തുറന്നടിച്ചു. ഒരു ബാറ്റർ തുടർച്ചയായി ക്രീസ് വിടാതെ നിന്നാൽ ഒരു കീപ്പറും വെറുതെ സ്റ്റമ്പിൽ എറിയില്ല. തുടർച്ചയായി ക്രീസിൽ നിന്നിറങ്ങുന്ന പാറ്റേൺ വിക്കറ്റ് കീപ്പറോ മറ്റ് താരങ്ങളോ കണ്ടിരിക്കണം. സത്യത്തിൽ ക്യാരിയുടെ ഗെയിം സ്മാർട്ട്നസിനെ നമ്മൾ അഭിനന്ദിക്കുകയാണ് വേണ്ടത്. അശ്വിൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍