IPL 2024: അവനെ പിടിച്ചുവെയ്ക്കാനൊന്നും ഞാൻ നിന്നില്ല, ഹാർദ്ദിക് മുംബൈയിൽ പോയതിൽ നെഹ്റ

അഭിറാം മനോഹർ

ഞായര്‍, 17 മാര്‍ച്ച് 2024 (18:53 IST)
Nehra
2024 ഐപിഎല്ലിന് മുന്നോടിയായി ക്രിക്കറ്റ് ആരാധകരെ ഏറ്റവും ഞെട്ടിച്ച വാര്‍ത്തയെന്നത് ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യ തന്റെ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചുപോയ വാര്‍ത്തയായിരുന്നു. രോഹിത് ശര്‍മയ്ക്ക് പകരം നായകസ്ഥാനം നല്‍കികൊണ്ടാണ് മുംബൈ ഹാര്‍ദ്ദിക്കിന്റെ സ്വീകരിച്ചത്. ഗുജറാത്ത് നായകനായിരുന്ന സമയത്ത് ഒരു ഐപിഎല്‍ കിരീടം നേടാനും ഒരു തവണ ടീമിനെ റണ്ണേഴ്‌സ് അപ്പാക്കാനും ഹാര്‍ദ്ദിക്കിന് കഴിഞ്ഞിരുന്നു.
 
ഇപ്പോഴിതാ ഹാര്‍ദ്ദിക് മുംബൈയിലേക്ക് പോയതിനെ പറ്റി പ്രതികരിച്ചിരിക്കുകയാണ് ഗുജറാത്തിന്റെ മുഖ്യ പരിശീലകനായ ആശിഷ് നെഹ്‌റ. ഹാര്‍ദ്ദിക് മുംബൈയിലേക്ക് പോകുവാന്‍ ശ്രമിച്ചപ്പോള്‍ താന്‍ ഒരിക്കലും ഹാര്‍ദ്ദിക്കിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് നെഹ്‌റ പറയുന്നു. പരിചയസമ്പന്നനായ ഒരു സ്റ്റാര്‍ ഓള്‍ റൗണ്ടറുടെ അസാന്നിധ്യം ടീമിന് തിരിച്ചടീയാകും. ഏത് കായ്ക ഇനമായാലും മാറികൊണ്ടിരിക്കണം. ഞാനൊരിക്കലും അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. ഷമി കൂടി ഈ സീസണില്‍ ഇല്ല എന്നതിനാല്‍ ഹാര്‍ദ്ദിക്കിനും ഷമിക്കും പകരക്കാരെ കണ്ടെത്തുക എളുപ്പമല്ല. അതൊരു പാഠമാണ്. അങ്ങനെയാണ് ടീം മുന്നോട്ട് പോകുന്നത്. നെഹ്‌റ കൂട്ടിചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍