ബുമ്രയ്ക്ക് പകരം ഒരാൾ ഉത്തരവാദിത്തം ഏറ്റെടുക്കണമായിരുന്നു, അവൻ അനായാസമായി ആ ഭാരിച്ച ജോലി ഏറ്റെടുത്തു: രോഹിത് ശർമ

Webdunia
വ്യാഴം, 3 നവം‌ബര്‍ 2022 (15:05 IST)
ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ ത്രില്ലർ വിജയത്തിന് പിന്നാലെ പേസർ ആർഷദീപ് സിംഗിനെ പുകഴ്ത്തി ഇന്ത്യൻ നായകൻ രോഹിത് ശർമ. മഴനിയമപ്രകാരം 16 ഓവറിൽ 151 വിജയലഷ്യമായി പുനക്രമീകരിച്ച മത്സരത്തിൽ 5 റൺസിനായിരുന്നു ഇന്ത്യൻ വിജയം. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 184 റൺസായിരുന്നു നേടിയത്.
 
അവസാന ഓവർ എറിഞ്ഞ ആർഷദീപാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ത്യൻ നായകൻ യുവതാരത്തെ പ്രശസിച്ച് രംഗത്ത് വന്നത്. ലോകകപ്പിൽ തുടരണമെങ്കിൽ ഞങ്ങൾ ഇന്ന് വിജയിക്കണമായിരുന്നു. അവരുടെ കയ്യിൽ 10 വിക്കറ്റ് ഉണ്ടായിരുന്നു. എന്നാൽ ഇടവേളയ്ക്ക് ശേഷം കളിമാറി. ജസ്പ്രീത് ബുമ്രയില്ലാത്ത സാഹചര്യത്തിൽ അദ്ദേഹത്തിന് പകരം മറ്റാരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കണമായിരുന്നു. അങ്ങനെയാണ് അവസാന ഓവർ അദ്ദേഹത്തെ ഏൽപ്പിക്കുന്നത്.
 
മുഹമ്മദ് ഷമിയെ കൊണ്ട് ചെയ്യിപ്പിക്കാമെന്ന് ആദ്യം കരുതി. എന്നാൽ പിന്നീട് പുതിയ ഒരാൾ ചെയ്യെട്ടെയെന്ന് കരുതി. അവൻ അനായാസമായി ആ ജോലി കൈകാര്യം ചെയ്തു. അതിനുള്ള പരിശീലനമൊക്കെ ആർഷദീപിന് നൽകിയിരുന്നു. രോഹിത് മത്സരശേഷം പറഞ്ഞു..

അനുബന്ധ വാര്‍ത്തകള്‍

Next Article