കല്യാണം കഴിഞ്ഞിട്ടും കോഹ്ലിയെ ‘അടുത്ത്’ കിട്ടുന്നില്ല: പരാതിയുമായി അനുഷ്ക

Webdunia
വ്യാഴം, 16 ഓഗസ്റ്റ് 2018 (16:11 IST)
ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് സുന്ദരി അനുഷ്‌കയും വിവാഹിതരായത്. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് മുൻപും ശേഷവും ഇരുവരും വാർത്തകളിൽ സ്ഥിരം ഇടം പിടിക്കുന്ന താരങ്ങളാണ്.
 
വിവാഹം കഴിഞ്ഞെങ്കിലും അനുഷ്കയ്ക്ക് വിരാടിനെ കുറിച്ചൊരു പരാതിയുണ്ട്. ഭര്‍ത്താവിനൊപ്പം ചിലവിടാന്‍ ആവശ്യത്തിന് സമയം കിട്ടുന്നില്ലെന്നതാണ് അനുഷ്‌കയുടെ പരാതി. ശരത് കതാരിയ സംവിധാനം ചെയ്യുന്ന 'സൂയ് ദാഗ- മെയ്ഡ് ഇന്‍ ഇന്ത്യ' എന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചടങ്ങിലാണ് കുടുംബ ജീവിതത്തെക്കുറിച്ച് അനുഷ്‌ക മനസ്സു തുറന്നത്. 
 
വരുണ്‍ ധവാന്‍ നായകനാകുന്ന ചിത്രത്തില്‍ സാധാരണക്കാരിയായ വീട്ടമ്മയുടെ വേഷത്തിലാണ് അനുഷ്‌ക. ഈ വേഷത്തെക്കുറിച്ച് സംസാരിക്കവേയാണ് അനുഷ്‌ക വിരാടിനെക്കുറിച്ച് പറഞ്ഞത്. 'വിവാഹം കഴിഞ്ഞ് വീട്ടിലിരിക്കുന്ന അനുഭവം മുന്‍പൊരിക്കലും എനിക്കുണ്ടായിട്ടില്ല. ഒരു കുടുംബാന്തരീക്ഷത്തില്‍ ജീവിക്കാന്‍ ഈ സിനിമയിലൂടെ അവസരം ലഭിച്ചു, സംവിധായകന് നന്ദി. പക്ഷേ ഭര്‍ത്താവിനൊപ്പം ചിലവഴിക്കാന്‍ പോലും ആവശ്യത്തിന് സമയം ഇതുവരെ ലഭിച്ചിട്ടില്ല' അനുഷ്‌ക പറഞ്ഞു .
 

അനുബന്ധ വാര്‍ത്തകള്‍

Next Article