റായുഡു മടങ്ങിയെത്തുന്നു, കത്ത് ലഭിച്ചെന്ന് അധികൃതര്‍; തിരിച്ചുവരവ് ഇങ്ങനെ

Webdunia
വെള്ളി, 30 ഓഗസ്റ്റ് 2019 (16:52 IST)
രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചശേഷം മലക്കംമറിഞ്ഞ അമ്പാട്ടി റായുഡു സജീവക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ഇക്കാര്യം വ്യക്തമാക്കി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് താരം കത്തയച്ചു.

എല്ലാ ഫോര്‍മാറ്റുകളിലും കളിക്കാന്‍ തയ്യാറാണെന്ന് കത്തില്‍ വ്യക്തമാക്കുന്നുണ്ട്. വൈകാരികമായാണ് വിരമിക്കല്‍ തീരുമാനമെടുത്തത്. സെപ്റ്റംബര്‍ 10 മുതല്‍ തന്‍റെ സേവനം ലഭ്യമായിരിക്കുമെന്നും റായുഡു അറിയിച്ചു.

റായുഡുവിന്റെ കത്ത് ലഭിച്ചതാ‍യും 2019-20 സീസണിലേക്കുള്ള ട്വന്റി-20 ടീമില്‍ ഉള്‍പ്പെടുത്തിയതായും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ മാധ്യമങ്ങളെ അറിയിച്ചു.

ലോകകപ്പ് ടീമില്‍ നിന്ന്  പുറത്താക്കപ്പെട്ടെങ്കിലും ഇന്ത്യയുടെ സ്‌റ്റാന്‍ഡ് ബൈ താരമായിരുന്നു അമ്പാട്ടി റായുഡു. എന്നാല്‍ വിജയ് ശങ്കര്‍ പരുക്കേറ്റ് പുറത്തായതിന് പിന്നാലെ റായുഡുവിനെ തഴഞ്ഞ് പകരം മായങ്ക് അഗര്‍വാളിനെയാണ് ടീമിലേക്ക് സെലക്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് താരം വിരമിക്കല്‍  പ്രഖ്യാപിച്ചത്

വിവി എസ് ലക്ഷ്മൺ ഉൾപ്പെടെയുള്ള മുൻ താരങ്ങളുടെ ഇടപെടലിനെ തുടർന്നാണ് റായുഡു വിരമിക്കൽ തീരുമാനം പിൻവലിച്ചതെന്നാണ് സൂചന.

അനുബന്ധ വാര്‍ത്തകള്‍

Next Article