പിന്നില്‍ പന്തും സഞ്ജുവും; ധോണി പുറത്തായ വഴി ഇങ്ങനെ!

Webdunia
വെള്ളി, 30 ഓഗസ്റ്റ് 2019 (16:31 IST)
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ട്വന്റി-20 പരമ്പയ്‌ക്കുള്ള ടീമില്‍ മഹേന്ദ്ര സിംഗ് ധോണി ഉണ്ടാകില്ലെന്ന വാര്‍ത്തകള്‍ ശക്തമായിരുന്നു. ട്വന്റി-20 ലോകകപ്പ് മുന്‍നിര്‍ത്തി യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടു വരാന്‍ ധോണിക്ക് വിശ്രമം നല്‍കുമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്.

ട്വന്റി-20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പുറത്തുവന്ന വാര്‍ത്തകള്‍ ശരിയാണെന്ന് വ്യക്തമായി. യുവതാരം ഋഷഭ് പന്തിനെ ടീം ഇന്ത്യ നിലനിര്‍ത്തുകയും ധോണിയെ ഒഴിവാക്കുകയും ചെയ്‌തു. ജോലിഭാരം കുറയ്‌ക്കാന്‍ പന്തിന് വിശ്രമം നല്‍കുമെന്ന സൂചനകള്‍ ഉണ്ടായിട്ടും എങ്ങനെയാണ് ഋഷഭ് ടീമില്‍ എത്തിയതെന്ന ആശങ്കകളും ഇതോടെ സജീവമായി.

ഇതിനു പിന്നാലെ ധോണി ടീമില്‍ ഇടംപിടിക്കാതിരിക്കാനുള്ള കാരണം മുഖ്യ സെലക്‌ടര്‍ എം എസ് കെ പ്രസാദ് വ്യക്തമാക്കി. വിന്‍ഡീസിനെതിരായ പരമ്പരയ്‌ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ട്വന്റി-20യിലും കളിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ധോണി അറിയിക്കുകയായിരുന്നു. ടീം തെരഞ്ഞെടുപ്പിനായി ധോണിയെ ലഭ്യമായിരുന്നില്ലെന്നും ഒരു ദേശീയ മാധ്യമത്തോട് അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ട്വന്റി-20 ലോകകപ്പ് മുന്‍നിര്‍ത്തി ധോണിക്കായി ബിസിസിഐ പദ്ധതിയിടുന്നത് എന്താണെന്ന് ഇപ്പോള്‍ വ്യക്തമല്ല. ലോകകപ്പ് കളിക്കണമെങ്കില്‍ അതിന് മുന്‍പ് ഫോമും ഫിറ്റ്‌നസും ധോണിക്ക് തെളിയിക്കേണ്ടതുണ്ട്. എന്നാല്‍, പന്തിനൊപ്പം ട്വന്റി-20 ലോകകപ്പിലേക്ക് മലയാളി താരം സഞ്ജു സാംസണ്‍, ഇന്ത്യ എ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ എന്നിവരേയും സെലക്‍ടര്‍മാര്‍ പരിഗണിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article