ക്രിക്കറ്റിൽ നിന്നും വിരമിച്ച മലയാളി താരം എസ് ശ്രീശാന്തിന് ആശംസകളുമായി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ. പ്രതിഭാശാലിയായ ബൗളറായാണ് ശ്രീശാന്തിനെ താൻ എപ്പോഴും കണ്ടിട്ടുള്ളതെന്ന് സച്ചിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ദീർഘനാളായി ഇന്ത്യയെ പ്രതിനിധീകരിച്ചതിന് അഭിനന്ദനങ്ങൾ.രണ്ടാം ഇന്നിംഗ്സിന് ആശംസകളെന്നും' സച്ചിൻ എഴുതി.
2011ലെ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ സച്ചിനും ശ്രീശാന്തും അംഗങ്ങളായിരുന്നു. ബുധനാഴ്‌ച്ചയാണ് ശ്രീശാന്ത് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. എന്നാൽ മുൻ ടീമംഗങ്ങളിൽ ഹർഭജൻ സിങ് മാത്രമാണ് ശ്രീശാന്തിന് ആശംസ നേർന്ന് രംഗത്തെത്തിയത്. മറ്റ് താരങ്ങൾ ആശംസകൾ അറിയിക്കാത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ശ്രീശാന്തിന് ആശംസകളുമായി സാക്ഷാല്‍ സച്ചിന്‍ രംഗത്തുവന്നത്.