ടെസ്റ്റില്‍ രോഹിത് ശര്‍മ വൈസ് ക്യാപ്റ്റന്‍; രഹാനെയെ നീക്കി

ബുധന്‍, 8 ഡിസം‌ബര്‍ 2021 (20:40 IST)
ടെസ്റ്റ് ക്രിക്കറ്റില്‍ അജിങ്ക്യ രഹാനെയുടെ ഉപനായകസ്ഥാനം നഷ്ടപ്പെട്ടു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രോഹിത് ശര്‍മയായിരിക്കും ഇന്ത്യയുടെ ഉപനായകന്‍. വിരാട് കോലി നായകസ്ഥാനത്ത് തുടരും. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രോഹിത് ശര്‍മയായിരിക്കും ഉപനായകനെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. എന്നാല്‍, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു ശേഷം രോഹിത് തല്‍സ്ഥാനത്ത് തുടരുമെന്നാണ് റിപ്പോര്‍ട്ട്. ഉപനായകസ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും രഹാനെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉണ്ട്. 
 
പരുക്കിനെ തുടര്‍ന്ന് രവീന്ദ്ര ജഡേജ, ശുഭ്മാന്‍ ഗില്‍ എന്നിവരെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കി. കെ.എല്‍.രാഹുല്‍, മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ എന്നിവരാണ് ഓപ്പണര്‍മാരായി ടീമില്‍ ഇടം പിടിച്ചിരിക്കുന്നത്. 
 
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: വിരാട് കോലി (നായകന്‍), രോഹിത് ശര്‍മ (ഉപനായകന്‍), കെ.എല്‍.രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, റിഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്‌
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍