രഹാനെ നല്ല ക്യാപ്‌റ്റനായിരിക്കാം, പക്ഷേ ടീമിന് ബാധ്യത: കണക്കുകൾ ഇങ്ങനെ

Webdunia
ബുധന്‍, 10 ഫെബ്രുവരി 2021 (18:59 IST)
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ പരാജയമേറ്റു വാങ്ങിയതോടെ ടീമിനെതിരെയുള്ള വിമർശനങ്ങളും ശക്തമായിരിക്കുകയാണ്. നായകൻ എന്ന നിലയിൽ ടെസ്റ്റിൽ കോലിയുടെ തുടർച്ചയായ നാലാം പരാജയമാണിത്. ഇതോടെ രഹാനയെ ഇന്ത്യൻ ടീം നായകൻ ആക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
 
ഓസീസിനെതിരായ പരമ്പരയിൽ ഇന്ത്യൻ വിജയം ഉറപ്പാക്കൻ ക്യാ‌പ്‌റ്റൻ എന്ന നിലയിൽ രഹാനെയ്‌ക്ക് കഴിഞ്ഞിരുന്നു. എന്നാൽ ബാറ്റ്‌സ്മാൻ എന്ന നിലയിൽ അത്ര മെച്ചപ്പെട്ട പ്രകടനമല്ല കഴിഞ്ഞ കുറെ മത്സരങ്ങളിൽ നിന്നും രഹാനെയിൽ നിന്നും ഉണ്ടായിട്ടുള്ളതെന്ന് കണക്കുകൾ പറയുന്നു.
 
രഹാനെ അവസാനം കളിച്ച 10 ഇന്നിങ്സുകളിൽ ഒന്നിൽ മാത്രമാണ് അദ്ദേഹം തിളങ്ങിയത്.ഓസ്‌ട്രേലിയക്കെതിരേ മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റിലായിരുന്നു ഇത്.എന്നാൽ മെല്‍ബണ്‍ ടെസ്റ്റിലെ ഒരു സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ കഴിഞ്ഞ ഒമ്പത് ഇന്നിങ്‌സുകളിലും രഹാനെയുടെ ഫോം മോശമാണ്.9, 42, 27*, 22, 4, 37, 24, 1, 0 എന്നിങ്ങനെയാണ് രഹാനെയുടെ കഴിഞ്ഞ ഒമ്പതു ഇന്നിങ്‌സുകളിലെ സ്‌കോറുകള്‍. നേരത്തേ ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിരുന്ന രഹാനെ ഇപ്പോൾ ടീമിന് ബാധ്യതയാകുന്ന കാഴ്‌ച്ചയാണ് കാണുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article