രഹാനെ പലപ്പോഴും അത്ഭുതപ്പെടുത്തുന്നു: ദ്രാവിഡ്

വെള്ളി, 15 മെയ് 2015 (13:53 IST)
ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്‌മാന്‍ അജിക്യ രഹാനെയെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റര്‍ രാഹുല്‍ ദ്രാവിഡ്. തിളക്കമാര്‍ന്ന പ്രകടനത്തോടെ കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനായത് രഹാനെയായായിരുന്നു. കളിച്ച അവസാന നാല് ടെസ്‌റ്റ് പരമ്പരകളിലും അദ്ദേഹം നടത്തിയ പ്രകടനം അത്ഭുതപ്പെടുത്തുന്നതായിരുന്നുവെന്നും ഇന്ത്യയുടെ വന്മതില്‍ പറഞ്ഞു.

ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കെതിരെ കളിച്ച ടെസ്റ്റില്‍ രഹാനെ സെഞ്ച്വറി നേടിയിരുന്നു. തങ്ങളുടെ കാലത്തുള്ള കളിക്കാരെക്കാള്‍ മികച്ച പ്രകടനമാണ് ഇപ്പോഴുള്ളവര്‍ നടത്തുന്നതെന്നും രാഹുല്‍ ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. ലോകകപ്പില്‍ രഹാനെ മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക