രാജസ്ഥാനില്‍ കൂട്ടതകര്‍ച്ച

Webdunia
ചൊവ്വ, 20 മെയ് 2014 (09:49 IST)
രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി. മുംബൈ ഇന്ത്യന്‍സിനോടാണ് അവര്‍ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 3 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു.  മൈക്ക് ഹസിയുടെയും സിമണ്‍സിന്റെയും മികവിലാണ് മുംബൈ ഈ സ്കോര്‍ നേടിയത്.
ഹസി 56ഉം സിമണ്‍സ് 62 റണ്‍സുമെടുത്തു. 39 പന്തിലാണ് ഹസി 56 റണ്‍സ് അടിച്ചെടുത്തത്.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് 158 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. എട്ടാം വിക്കറ്റില്‍ ബ്രാഡ് ഹോഡ്ജും ഫോക്‌നറും ചേര്‍ന്ന് നേടിയ 69 റണ്‍സാണ് രാജസ്ഥാന്റെ തോല്‍വിയുടെ ആഴം കുറച്ചത്. ഹോഡ്ജ് 40ഉം ഫോക്‌നര്‍ 31ഉം റണ്‍സുമെടുത്തു. അഞ്ച് പേരാണ് രാജസ്ഥാന്‍ നിരയില്‍ രണ്ടക്കം കാണാതെ പുറത്തായത്.