സിക്‍സര്‍ ഡിവില്ലിയേഴ്സ് ഒരു ഭയങ്കരന്‍ തന്നെ...!

വ്യാഴം, 12 മാര്‍ച്ച് 2015 (10:55 IST)
സിക്സറുകള്‍ ദക്ഷിണാഫ്രിക്കന്‍ ക്രികറ്റ് താരം എ ബി ഡിവില്ലിയേഴ്സിന് വെറും രോമം പറിക്കുന്നതുപോലെയാണ്. ഇപ്പോഴിതാ, ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ അടിക്കുന്ന താരമെന്ന റെക്കോഡ് ഡിവില്ലിയേഴ്സ് സ്വന്തം പേരിലാക്കിയിരിക്കുന്നു. യുഎഇയ്ക്കെതിരെ വെല്ലിങ്ടണില്‍ ഇന്നു നടന്ന മല്‍സരത്തിലൂടെയായിരുന്നു ഡിവില്ലിയേഴ്സിന്റെ നേട്ടം. ആറു മാച്ചുകളില്‍ നിന്നായി 20 സിക്സറാണ് ഡിവില്ലിയേഴ്സ് ഇതുവരെ നേടിയത്. 
 
വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്‌ലിന്റെ 18 സിക്സറുകളെന്ന റെക്കോഡാണ് ഡിവില്ലിയേഴ്സ് പഴങ്കഥയാക്കിയത്. നേരത്തേ തന്നെ ലോകകപ്പ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ അടിച്ച ബാറ്റ്സ്മാന്‍മാരുടെ പട്ടികയിലും ലോകകപ്പ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 150 റണ്‍സെടുത്ത ബാറ്റ്സ്മാന്‍ എന്ന റെക്കോര്‍ഡും ഡിവില്ലിയേഴ്സിന്റെ പേരിലാണ്.   21 മല്‍സരങ്ങളില്‍ നിന്നായി 37 സിക്സറുകളാണ് ഡിവില്ലിയേഴ്സിന്റെ പേരിലുള്ളത്. റിക്കി പോണ്‍ടിംഗിന്റെ  46 മാച്ചുകളില്‍ നിന്ന് 31 സിക്സറുകള്‍ എന്ന റെക്കോഡാണ് ഡിവില്ലേഴ്സ് പഴങ്കഥയാക്കിയത്.
 
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയും ഈ ലോകകപ്പില്‍ തന്നെ ഡിവില്ലിയേഴ്സ് സ്വന്തം പേരില്‍ കുറിച്ചു. 2011 ലോകകപ്പില്‍ ഇംഗണ്ടിനെതിരെ അയര്‍ലന്‍ഡിന്റെ കെവിന്‍ ഒബ്രിയന്‍ 50 പന്തില്‍ നേടിയ സെഞ്ചുറിയാണ് ഡിവില്ലിയേഴ്സ് മറികടന്നത്. ഏകദിന ക്രിക്കറ്റിലെ അതിവേഗ അര്‍ധ സെഞ്ചുറി (16 പന്ത്), സെഞ്ചുറി (31 പന്ത്) എന്നീ റെക്കോര്‍ഡുകളും ഡിവില്ലിയേഴ്സിന്റെ പേരിലാണ്.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക