താരങ്ങള്‍ വ്യാജ ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റ്, എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, അഡ്രസ് തുടങ്ങിയവ നല്‍കിയാണ് ടീമില്‍ സ്ഥാനം പിടിച്ചത്. ബിസിസിഐ നടത്തിയ പരിശോധനയില്‍ ഇത് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടിയെടുക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്.
പുതുച്ചേരി ക്രിക്കറ്റ് അസോസിയേഷനെതിരേ ബിസിസിഐയക്ക് തുടര്‍ച്ചയായി പരാതികൾ ലഭിക്കാറുണ്ട്, ഇതിന്റെ സാഹചര്യത്തിലാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ, വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കുന്ന എട്ടു താരങ്ങളെ വിലക്കിയ സാഹചര്യത്തില്‍ പകരം പുതിയ എട്ട് പേരെ ടീമിലെടുക്കാന്‍ പുതുച്ചേരി ക്രിക്കറ്റ് അസോസിയേഷന് ബിസിസിഐ അനുമതി നല്‍കിയിട്ടുണ്ട്.