ഐപിഎൽ നടത്താനായി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര വെട്ടികുറയ്ക്കാനൊരുങ്ങി ബിസിസിഐ

Webdunia
വ്യാഴം, 20 മെയ് 2021 (14:40 IST)
ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്നതിനായി ഇംഗ്ലണ്ടിനെതിരായ 5 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര വെട്ടിക്കുറയ്‌ക്കാനൊരുങ്ങി ബിസിസിഐ. ജൂണിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പൂർത്തിയാക്കിയ ശേഷം ആഗസ്റ്റിലാണ് 5 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര. ഒക്‌ടോബർ മാസത്തിൽ ലോകകപ്പ് മത്സരങ്ങളും തുടങ്ങും. ടെസ്റ്റ് പരമ്പര വെട്ടികുറച്ച് ലോകകപ്പിനും പരമ്പരയ്‌ക്കും ഇടയിലുള്ള സമയത്ത് ഐപിഎൽ നടത്താനാണ് ബിസിസിഐയുടെ പദ്ധതി.
 
31 മത്സരങ്ങളാണ് ഐപിഎലിൽ ഇനി നടക്കാനു‌ള്ളത്. ടെസ്റ്റ് പരമ്പര വെട്ടികുറച്ച് ഇംഗ്ലണ്ടിൽ തന്നെ ഐപിഎൽ സംഘടിപ്പിക്കാനുള്ള സാധ്യതയാണ് ബിസിസിഐ നോക്കുന്നത്. യുഎഇ,ശ്രീലങ്ക എന്നീ രാജ്യങ്ങളും ഐപിഎൽ വേദികളായി ബിസിസിഐ പരിഗണിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article