2015 ലോകകപ്പിലെ ആദ്യ ഹാട്രിക് സ്റ്റീവന്‍ ഫിന്നിന്

ശനി, 14 ഫെബ്രുവരി 2015 (19:48 IST)
ഇംഗ്ലണ്ട് താരം സ്റ്റീവന്‍ ഫിന്‍ 2015 ലോകകപ്പിലെ ആദ്യ ഹാട്രികിന്റെ ഉടമയായി. ഇംഗ്ലണ്ട് ഓസ്‌ട്രേലിയ മത്സരത്തിന്റെ അവസാന ഓവറിലായിരുന്നു ഫിന്നിന്റെ ഹാട്രിക് നേട്ടം. ലോകകപ്പില്‍ ഹാട്രിക് നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമെന്ന ബഹുമതിയും ലോകകപ്പ് ചരിത്രത്തിലെ എട്ടാമത്തെ ഹാട്രിക്കാണ് സ്റ്റീവന്‍ ഫിന്‍ സ്വന്തമാക്കിയത്.

അവസാന ഓവറിലെ നാലാം പന്തില്‍ ബ്രാഡ് ഹാഡിനും, തൊട്ടടുത്ത പന്തില്‍ മാക്‌സ്‌വെല്ലും, അവസാന പന്തില്‍ മിച്ചല്‍ ജോണ്‍സനെ ആന്‍ഡേഴ്‌സണ്‍ന്റെ കൈകളിലെത്തിച്ച ഫിന്‍ ഹാട്രിക് തന്റെ ആദ്യ ഹാട്രിക് നേടുകയായിരുന്നു.

ഇന്ത്യയുടെ ചേതന്‍ ശര്‍മയാണ് ലോകകപ്പിലെ ഹാട്രിക് വേട്ടയ്ക്ക് തുടക്കമിട്ടത്. 1987ല്‍ നാഗ്പുരില്‍ വച്ച് ന്യൂസീലന്‍ഡിനെതിരെയായിരുന്നു ശര്‍മയുടെ നേട്ടം. പാകിസ്താന്റെ സഖ്‌ലെയ്ന്‍ മുഷ്താഖ്, ചാമിന്ദ വാസ്, ബ്രെറ്റ് ലീ, ലസിത് മലിംഗ, കെമര്‍ റോച്ച് എന്നിവരാണ് ലോകകപ്പില്‍ ഹാട്രിക് നേടിയിട്ടുള്ള മറ്റ് താരങ്ങള്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക