ലോകകപ്പിൽ പൂൾ ബിയിലെ മത്സരത്തിൽ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് ബാറ്റ് ചെയ്യുന്നു. ഒടുവില്‍ വിവരം ലഭിക്കുബോള്‍ വിന്‍ഡീസ് 6 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സെടുത്തു. മര്‍ലോണ്‍ സാമുവല്‍സ് (0*), ക്രിസ് ഗെയില്‍ (1*) എന്നിവരാണ് ക്രീസില്‍. ആറ് റണ്‍സെടുത്ത ഡ്വെയ്ന്‍ സ്മിത്താണ് പുറത്തായത്.
നേരത്തെ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജയം മാത്രം പ്രതീക്ഷിച്ച് ഇറങ്ങിയ വിന്‍ഡീസിന് തുടക്കത്തില്‍ തന്നെ തിരിച്ചടി ലഭിക്കുകയായിരുന്നു. അഞ്ചാം ഓവറില്‍ മുഹമ്മദ് ഷമിയുടെ പന്തില്‍ സ്മിത്ത് പുറത്താകുകയായിരുന്നു.
പരിക്കിനെ തുടർന്ന് കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ഇന്ത്യയുടേ പേസർ മുഹമ്മദ് ഷമി ഇന്ന് കളിക്കുന്നുണ്ട്. കളിച്ച മൂന്ന് മത്സരങ്ങളിൽ മൂന്നും ജയിച്ച ഇന്ത്യ ഇതിനകം തന്നെ ക്വാർട്ടർ ഉറപ്പിച്ച് കഴിഞ്ഞു. എന്നാല്‍ വിന്‍ഡീസിന് ക്വാർട്ടർ പ്രതീക്ഷകള്‍ തുടരണമെങ്കില്‍ ജയം അനിവാര്യമാണ്. ഇതുവരെ കളിച്ച നാല് മത്സരങ്ങളിൽനിന്ന് നാല് പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.