ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാനെതിരെ ന്യൂസിലന്‍ഡിന് ആറുവിക്കറ്റ് ജയം

ഞായര്‍, 8 മാര്‍ച്ച് 2015 (10:55 IST)
ലോകകപ്പ് ക്രിക്കറ്റില്‍ അഫ്‌ഗാനിസ്ഥാന് എതിരെ ന്യൂസിലന്‍ഡിന് ആറു വിക്കറ്റ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 186 റണ്‍സ് നേടിയിരുന്നു. 
 
187 റണ്‍സ് വിജയലക്‌ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് 36.1 ഓവറില്‍ 188 റണ്‍സ് നേടി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്റെ നാലു വിക്കറ്റ് ഡാനിയല്‍ വെട്ടോറി വീഴ്ത്തി. ഏകദിന ക്രിക്കറ്റില്‍ 300 വിക്കറ്റെന്ന നേട്ടവും വെട്ടോറി ഇന്ന് സ്വന്തമാക്കി.
 
അര്‍ധ സെഞ്ചുറികള്‍ നേടിയ ഷൈമുള്ള ഷെന്‍വാരിയുടെയും(54) നജീബുള്ള സര്‍ദാന്റെയും(56) ഇന്നിംഗ്സുകളാണ് അഫ്ഗാനിസ്ഥാന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.

വെബ്ദുനിയ വായിക്കുക