അയര്‍ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 260 റണ്‍സ് വിജയലക്‌ഷ്യം

ചൊവ്വ, 10 മാര്‍ച്ച് 2015 (09:52 IST)
അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് 260 റണ്‍സ് വിജയലക്‌ഷ്യം. 49 ഓവറില്‍ 259 റണ്‍സിന് അയര്‍ലന്‍ഡ് ഓള്‍ ഔട്ടായി. ആദ്യവിക്കറ്റില്‍ അയര്‍ലണ്ട് നേടിയ 89 റണ്‍സ് കൂട്ടുകെട്ട് ആണ് അവരുടെ മികച്ച സ്കോറിന് അടിത്തറ പാകിയത്. ടോസ് നേടിയ അയര്‍ലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
 
പോര്‍ട്ടര്‍ഫീല്‍ഡിനും ഒബ്രീനും അര്‍ദ്ധസെഞ്ച്വറി നേടി. മുഹമ്മദ് ഷമിയും അശ്വിനും രണ്ടുവീതം വിക്കറ്റുകള്‍ നേടി. 
 
തുടര്‍ച്ചയായ അഞ്ചാം ജയം തേടി ഇന്ത്യ ഇറങ്ങുമ്പോള്‍ ഇന്ന് ജയിച്ച് ക്വാര്‍ട്ടര്‍ ഉറപ്പിക്കാനാണ് അയര്‍ലന്‍ഡ് ശ്രമിക്കുന്നത്.
കഴിഞ്ഞ, നാല് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഐറിഷ് ടീം തോല്‍വിയറിഞ്ഞത്.

വെബ്ദുനിയ വായിക്കുക