തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വിജയം. ഹൈദരബാദ് സണ്‍റൈസേഴ്സിനെയാണ് കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്. 35 റണ്‍സിനാണ് കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്.
168 വിജയലക്‌ഷ്യം പിന്തുടര്‍ന്ന ഹൈദരബാദിന് നിശ്ചിത ഓവറില്‍ 132 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 167 റണ്‍സാണ് എടുത്തത്. ഉത്തപ്പ 30ഉം ഗംഭീര്‍ 31ഉം മനീഷ് പാണ്ഡെ 33ഉം യൂസഫ് പത്താന്‍ 30ഉം റണ്‍സ് എടുത്തു.
168 റണ്‍സ് വിജയലക്‌ഷ്യവുമായി ഹൈദരബാദ് ഇറങ്ങിയെങ്കിലും നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്‌ടത്തില്‍ 132 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഹൈദരാബാദിനു വേണ്ടി ഹെന്‍റിക്‌സ് 41ഉം കരണ്‍ ശര്‍മ്മ 32ഉം റണ്‍സ് എടുത്തു.