വീരാട് കോഹ്ലിയെ ഒരിക്കലും സച്ചിൻ ടെൻഡുൽക്കറുമായി താരതമ്യം ചെയ്യരുതെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. സച്ചിന്‍-കോലി താരതമ്യം തന്നെ യാതൊരു പ്രസസക്തിയുമില്ലാത്തതാണ്. അങ്ങനെ താരതമ്യം ചെയ്യാവുന്ന കാലത്തിനും വളരെ മുമ്പേയാണ് നാം ഇപ്പോഴുള്ളതെന്ന് റിക്കി ഒരു അന്താരാഷ്ട്ര മാധ്യമത്തോട് വ്യക്തമാക്കി.
സച്ചിനും ലാറയും കാലിസുമൊക്കെ നൂറ്റിയിരുപതും നൂറ്റി മുപ്പതും ഇരുന്നൂറുമെല്ലാം ടെസ്റ്റ് കളിച്ചിട്ടുള്ളവരാണ്. കോലിയും മറ്റും ഇതിന്റെ പാതിപോലും ആയിട്ടില്ലാത്ത സാഹചര്യമാണെന്നും പോണ്ടിംഗ് പറഞ്ഞു.
നിലവിലെ മികച്ച കളിക്കാരന്‍ കോലിയായിരിക്കാന്‍ സാധ്യതയുണ്ട്. ഇംഗ്ലണ്ടിലുള്ള കോലിയുടെ ദയനീയ പ്രകടനത്തേപ്പറ്റിയും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. സച്ചിന്‍ വളരെ വലിയ കാലം കളിക്കളത്തിലുണ്ടായിരുന്നു. ഒരാള്‍ 200 ടെസ്റ്റ് കളിക്കുകയും അത്രയും കാലം സ്ഥിരതയും ഫോമും നിലനിര്‍ത്തുകയും ചെയ്യുന്നതാണ് മഹത്തരം’. റിക്കി പോണ്ടിങ് പറഞ്ഞു.