ഇന്ത്യന്‍ പര്യടനം പടിവാതില്ക്കല് നില്‍ക്കെ ഓസ്ട്രേലിയന്‍ ടീമിന് ഇന്ത്യയിലെ സാഹചര്യം തിരിച്ചടി നല്‍കുമെന്ന സൂചന നല്കി ഷെയ്ന് വാട്സണ് രംഗത്ത്. താന്‍ കളിച്ചതില്‍ വെച്ച് ഏറ്റവും മോശം പിച്ച് ഡല്‍ഹിയിലെ ഫിറോഷ്ലാ കോട്ലാ ഗ്രൗണ്ടിലെ പിച്ചാണ്. അപ്രതീക്ഷിത ബൌണ്‍സും പേസുമുള്ള ഈ പിച്ചില്‍ പേസ് ബൗളര്‍മാരെ നേരിടുന്നക ഏറെ വെല്ലുവിളിയാണെന്നും ഓസീസ് താരം പറഞ്ഞു.
ഇന്ത്യന്‍ പര്യടനത്തിലെ ഫിറോഷ്ലാ കോട്ലയിലെ മത്സരം ഇന്നും ഓര്‍ക്കുന്നു. അപ്രതീക്ഷിതമായി ബൌണ്‍സ് ചെയ്ത പന്ത് ബാറ്റ് ചെയ്യുകയായിരുന്ന ഫില്‍ ഹ്യൂസിന് മേല്‍ പതിച്ചു. അവിടെ പേസ് ബൗളര്‍മാരെ നേരിടുന്നക ഏറെ വെല്ലുവിളിയാണെന്നും വാട്സണ് പറഞ്ഞു.
പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്കറ്റ് ഡോട്ട് കോം ഡോട്ട് എയുവിന് നല്കിയ അഭിമുഖത്തിലാണ് വാട്സണ് ഇക്കാര്യം പറഞ്ഞത്. നാല് മത്സരങ്ങളുള്ള ഇന്ത്യ ഓസ്ട്രേലിയ പരമ്പര ഫെബ്രുവരി 23നാണ് തുടക്കമാകുക. കഴിഞ്ഞ ഇന്ത്യന്‍ പര്യടനത്തില്‍ ഓസ്ട്രേലിയ 4-0ത്തിന്റെ വമ്പന്‍ പരാജയം സ്വന്തമാക്കിയിരുന്നു.