അതേസമയം, മത്സരത്തില്‍ സ്‌ലെഡ്ജിങ് ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അത് മത്സരത്തിന്റെ ഭാഗമാണെന്നും ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് പറഞ്ഞു. മത്സരത്തിന് തന്റെ ടീം പൂര്‍ണ സജ്ജമാണെന്നും ക്ലാര്‍ക്ക് പറഞ്ഞിരുന്നു. എന്നാല്‍ വലിയ മത്സരങ്ങള്‍ എങ്ങനെ കളിക്കണമെന്ന് ഇന്ത്യക്ക് അറിയാമെന്ന് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ കഴിഞ്ഞദിവസം ഇതിന് മറുപടി പറഞ്ഞിരുന്നു.