2014 ഏപ്രിലിന് ശേഷം യുവരാജ് ദേശീയ ടീമില്‍ ഇടംപിടിക്കുന്നത് ആദ്യമായാണ്. അഞ്ച് ഏകദിന മത്സരങ്ങളും മൂന്ന് ട്വന്‍റി20 മത്സരങ്ങളുമാണ് ഓസ്ട്രേലിയന്‍ പരമ്പരയിലുള്ളത്. മുഹമ്മദ് ഷാമി, ഇഷാന്ത് ശര്‍മ, മനീഷ് പാണ്ഡേ എന്നിവര്‍ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ സുരേഷ് റെയ്ന പുറത്തായി. പേസ് ബൗളര്‍ ബല്‍ബീര്‍സിംഗിനെ ടീമില്‍ ഉള്‍പ്പെടുത്തി.
ഏകദിന ടീം: എം എസ് ധോണി, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, മനീഷ് പാണ്ഡേ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ഗുര്‍കീരത് സിങ്, റിഷി ധവാന്‍, ബല്‍ബീര്‍ സിങ് സ്രാന്, അക്ഷര്‍ പട്ടേല്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്.
ട്വന്‍റി20 ടീം: എം എസ് ധോണി, വിരാട് കോഹ്‌ലി, യുവരാജ് സിങ്, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, സുരേഷ് റെയ്‌ന, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്‌റ, മുഹമ്മദ് ഷാമി, ഹര്‍ഭജന്‍ സിങ്, ഉമേഷ് യാദവ്.