ബംഗ്ലാദേശിനെ തകര്‍ത്തതിന്‍റെ ത്രില്ലില്‍ ഇന്ത്യ, ഹര്‍ഭജനും രോഹിത് ശര്‍മയും വിമാനത്തില്‍ നീന്തുന്നു!

വ്യാഴം, 24 മാര്‍ച്ച് 2016 (19:19 IST)
ട്വന്‍റി 20 ലോകകപ്പില്‍ ബംഗ്ലാദേശിനെ തകര്‍ത്തതിന്‍റെ ആത്മവിശ്വാസത്തിലും ആഘോഷത്തിലുമാണ് ടീം ഇന്ത്യ. ടീം അംഗങ്ങളെല്ലാം ഇത് ആഘോഷിക്കുകയാണ്. ഹര്‍ഭജന്‍ സിംഗും അജിന്‍‌ക്യ രഹാനെയും രോഹിത് ശര്‍മയുമെല്ലാം ആഘോഷമൂഡിലാണ്.
 
ഹര്‍ഭജന്‍ സിംഗ് പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നു. ഹര്‍ഭജനും രഹാനെയും രോഹിതും ചേര്‍ന്ന് വിമാനത്തില്‍ സ്നോര്‍ക്കെലിംഗ് നീന്തല്‍ നടത്തുന്നതിന്‍റെ വീഡിയോയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
 

Snorkelling in the flight with my mates what fun @ImRo45 @ajinkyarahane88 Yuvi didn't get the gears to join in ✌️✌ pic.twitter.com/nPzt5A9Xbx

— Harbhajan Singh (@harbhajan_singh) March 24, 2016
മൊബൈല്‍ ഗ്രാഫിക്സിലൂടെയാണ് ഈ ഇഫക്ട് സൃഷ്ടിച്ചിരിക്കുന്നത്. എന്തായാലും അത്ഭുതത്തോടെയേ ഹര്‍ഭജന്‍റെ ഈ ഗ്രാഫിക്സ് രംഗങ്ങള്‍ കണ്ടിരിക്കാനാവൂ.
 

വെബ്ദുനിയ വായിക്കുക