ധോണിയുടെ ക്ലാസിക് സ്റ്റംമ്പിംഗ് വീണ്ടും; ഇത്തവണ പണികിട്ടിയത് ന്യൂസിലന്‍ഡ് താരം ഗ്രാന്‍ഡ് ഹോമിന് - വീഡിയോ

Webdunia
തിങ്കള്‍, 29 മെയ് 2017 (08:51 IST)
ധോണിയുടെ ക്ലാസിക്ക് മിന്നല്‍ സ്റ്റംമ്പിംഗ് വീണ്ടും. കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡിനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡ് താരം ഗ്രാന്‍ഡ് ഹോമിനെയാണ് ധോണി മിന്നല്‍ വേഗത്തിലുളള സ്റ്റംമ്പിംഗിലൂടെ കൂടാരം കയറ്റിയത്. ജഡേജയുടെ ബോളില്‍ ക്രീസില്‍ നിന്നിറങ്ങി ഓഫ് സൈഡിലേക്ക് ഷോട്ട് പായിക്കാന്‍ ശ്രമിച്ചതാണ് ഗ്രാന്‍ഡ് ഹോമിന് വിനയായത്.
 
പന്ത് നേറെ എത്തിയത് ധോണിയുടെ ഗ്ലൗസിനുളളിലേക്ക്. പിന്നെ അധികം സമയമൊന്നും വേണ്ടിവന്നില്ല,  ധോണിയുടെ കൈകള്‍ക്ക് ആ സ്റ്റംമ്പുകള്‍ കവര്‍ന്നെടുക്കാന്‍. ന്യൂസിലന്‍ഡ് താരം ബാറ്റ് ക്രീസില്‍ കുത്തിയപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. എട്ട് പന്തില്‍ നാല് റണ്‍സ് മാത്രമായിരുന്നു ന്യൂസിലന്‍ഡ് താരത്തിന്റെ സമ്പാദ്യം.
 
Next Article