വിരാട് കൊഹ്‌ലിയാണല്ലോ ഇന്ത്യന്‍ കായികരംഗത്തെ ഇപ്പോഴത്തെ ഹോട്ട് സ്റ്റാര്‍. ലോകമെമ്പാടും ആരാധകര്‍. അതും വിവിധ മേഖലകളിലുള്ളവര്‍. വിവിധ പ്രായത്തിലുള്ളവര്‍. കാമുകിയായ അനുഷ്‌ക ശര്‍മ്മയെ ഉപേക്ഷിച്ച് കൊഹ്‌ലി തന്നെ സ്വീകരിക്കണമെന്ന് പാക് മോഡലായ ഖന്‍ഡീല്‍ ബല്ലോച്ച് അഭ്യര്‍ത്ഥിച്ചത് വലിയ വാര്‍ത്തയായിരുന്നല്ലോ.
ആ വാര്‍ത്ത ലോകമെമ്പാടുമുള്ള എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. വെബ്‌ദുനിയ കന്നഡയും ആ റിപ്പോര്‍ട്ട് നല്‍കിയ മാധ്യമങ്ങളില്‍ പെടുന്നു. രസകരമായ കാര്യം ഇതല്ല. വെബ്‌ദുനിയ കന്നഡയുടെ ട്വിറ്റര്‍ പേജില്‍ ഈ വാര്‍ത്ത ഷെയര്‍ ചെയ്ത് നിമിഷങ്ങള്‍ക്കകം ലഭിച്ച ആദ്യത്തെ ലൈക്ക് സാക്ഷാല്‍ ഖന്‍ഡീല്‍ ബല്ലോച്ചിന്‍റേത്!
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലൂടെയാണ് ബല്ലോച്ച് കൊഹ്‌ലിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. നിരവധി വിവാദ പരാമര്‍ശങ്ങളിലൂടെ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട താരമാണ് ബലോച്ച്. ലോകകപ്പ് ട്വന്റി-20 മത്സരത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ അഫ്രീദിക്ക് വേണ്ടി നഗ്നനൃത്തം ചെയ്യുമെന്ന ബലോച്ചിന്റെ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.
കൊഹ്‌ലിയെ ഓര്‍ത്ത് തനിക്ക് ഭ്രാന്ത് പിടിക്കുകയാണെന്നും അനുഷ്‌ക തന്റെ ഭാഗത്ത് നിന്ന് ചിന്തിക്കണമെന്നും ബല്ലോച്ച് വീഡിയോയില്‍ പറയുന്നുണ്ട്. ലോകകപ്പ് ട്വന്റി-20 നടക്കുന്നതിനിടെ ഖന്‍ഡീല്‍ ബല്ലോച്ചും ഇന്ത്യന്‍ മോഡല്‍ അര്‍ഷി ഖാനും നടത്തിയ വിവാദ പ്രാസ്താവനകള്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം വന്‍ചര്‍ച്ചയായിരുന്നു.