മുന്‍ ഇന്ത്യന്‍ വിക്കറ്റ്‌കീപ്പര്‍ - ബാറ്റ്സ്‌മാനായ സയിദ് കിര്‍മാനിക്ക് ഈ വര്‍ഷത്തെ സി കെ നായിഡു ലൈഫ് ടൈം അച്ചീവുമെന്‍റ് പുരസ്കാരം. ബി സി സി ഐ ഒരു മുന്‍ കളിക്കാരന് നല്‍കുന്ന ഏറ്റവും വലിയ ബഹുമതികളിലൊന്നാണ് ഇത്. ട്രോഫിയും ഫലകവും 25 ലക്ഷം രൂപയുടെ ചെക്കും അടങ്ങുന്നതാണ് അവാര്‍ഡ്.