ഇന്ത്യന്‍ ഹോക്കിയിലെ മികച്ച താരത്തിനുള്ള ‘ധ്രുവബത്ര പ്ളെയര്‍ ഓഫ് ദി ഇയര്‍’ പുരസ്കാരം മലയാളിയാളിയും ഇന്ത്യന്‍ ഗോള്‍കീപ്പറുമായ പി ആര്‍ ശ്രീജേഷിന്. ഒളിമ്പിക്സ് യോഗ്യതയും ലോക ഹോക്കി ലീഗില്‍ വെങ്കല മെഡലും ഉള്‍പ്പെടെ ഇന്ത്യ മികച്ച നേട്ടങ്ങള്‍ നേടിയത് ശ്രീജേഷിന്റെ മികച്ച പ്രകടത്തിന്റെ ബലത്തിലായിരുന്നു.
ഇന്ത്യന്‍ ടീമിലെ അംഗങ്ങളായ മന്‍പ്രീത് സിങ്, അക്ഷദീപ്, ബിരേന്ദ്ര ലക്ര എന്നിവരെ മറികടന്നാണ് ശ്രീജേഷ് ഇന്ത്യന്‍ ഹോക്കിയിലെ മികച്ച താരമായത്.