ഇന്ത്യയുടെ പരിശീലകനാകാന്‍ താല്‍‌പര്യം അറിയിച്ച് സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണ്‍

ശനി, 2 ഏപ്രില്‍ 2016 (12:04 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ താല്പര്യമുണ്ടെന്ന് സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണ്‍. ട്വന്റി-20 ലോകകപ്പിന് ശേഷം ടീം ഡയറക്ടറായ രവിശാസ്ത്രി വിരമിക്കനിരിക്കെയാണ് പദവി ഏറ്റെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് വോണ്‍ രംഗത്ത് എത്തിയത്. ജീവിതത്തില്‍ ഒന്നിനോടും ‘നോ’ പറഞ്ഞിട്ടില്ലെന്നും ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുന്നതില്‍ സന്തോഷമേ ഉള്ളൂവെന്നും വോണ്‍ പറഞ്ഞു. 
 
ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ ജയിക്കണമെന്നാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും ഇന്ത്യയുടെ പരാജയത്തില്‍ നിരാശയുണ്ടെന്നും വോണ്‍ പറഞ്ഞു.192 എന്നത് മികച്ച സ്‌കോറായിരുന്നു. പക്ഷെ ബോളര്‍മാരുടെ പിഴവാണ് മത്സരം തോല്‍ക്കാനുള്ള കാരണമെന്നും വോണ്‍ പറഞ്ഞു. ഇതു കൂടാതെ നോബോളുകളും ഇന്ത്യന്‍ തോല്‍‌വിക്ക് കാരണമായതായി വോണ്‍ പറഞ്ഞു. ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായിരുന്ന വോണ്‍. 

വെബ്ദുനിയ വായിക്കുക