ക്രിക്കറ്റിലെ ദൈവമെന്ന് വിശേഷിപ്പിക്കുമെങ്കിലും ഇപ്പോള്‍ ആരാധനമൂത്ത് ക്ഷേത്രം പണിതിരിക്കുകയാണ് ഒരു ആരാധകന്‍. ബിഹാറിലെ ഗ്രാമത്തിലാണ് ക്ഷേത്രം. സച്ചിന്റെ പൂര്‍ണകായ മാര്‍ബിള്‍ പ്രതിമയാണ് ഇവിടത്തെ പ്രതിഷ്ഠ. കൈമൂര്‍ ജില്ലയിലെ അട്ടാര്‍വാലിയ ഗ്രാമത്തില്‍ ഭോജ്പൂരി നടനും ഗായകനുമായ മനോജ് തിവാരിയാണ് സച്ചിനായി അമ്പലം ഒരുക്കിയത്.
അഞ്ചരയടി ഉയരമുള്ള വെള്ള മാര്‍ബിള്‍ പ്രതിമ കഴിഞ്ഞ ദിവസം അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ മനോജിനൊപ്പം കൈമൂര്‍ ജില്ലാ മജിസ്ട്രേട്ട് അരവിന്ദ്കുമാര്‍ സിങ്ങും ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളും ഉന്നത ഗവ. ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഇതിനോടു ചേര്‍ന്ന് സ്പോര്‍ട്സ് അക്കാദമിയും സ്റ്റേഡിയവും നിര്‍മിക്കുമെന്നും മനോജ് തിവാരി പറഞ്ഞു. അമ്പലത്തോടു ചേര്‍ന്നുള്ള 17 ഏക്കര്‍ ഏറ്റെടുത്ത് ജില്ലാ ഭരണകൂടത്തിനു കൈമാറും. ക്രിക്കറ്റ് മന്ദിര്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആറുമാസത്തിനകം പണി പൂര്‍ത്തിയാക്കുമെന്നും തിവാരി മാധ്യമങ്ങളോട് പറഞ്ഞു.