സച്ചിന്റെ ടീമിന് പുതിയ വെബ്സൈറ്റ്

തിങ്കള്‍, 26 മാര്‍ച്ച് 2012 (17:06 IST)
PRO
PRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ മുംബൈ ഇന്ത്യന്‍‌സ് പുതിയ വെബ്‌സൈറ്റ് തുറന്നു. ഏപ്രില്‍ നാലിന് ഐ പി എല്‍ അഞ്ചാം സീസണ്‍ തുടങ്ങാനിരിക്കയെയാണ് മുംബൈ ഇന്ത്യന്‍‌സ് പുതിയ വെബ്‌സൈറ്റ് തുടര്‍ന്നത്.

വെബ്‌സൈറ്റില്‍ താരങ്ങളുടെയും മറ്റ് ടീം അധികൃതരുടെയും അഭിമുഖങ്ങളും മത്സരങ്ങളുടെ റിപ്പോര്‍ട്ടുകളും ഫോട്ടോകളും ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മുംബൈ ഇന്ത്യന്‍‌സിന്റെ ഹോം മത്സരങ്ങളുടെ ടിക്കറ്റുകള്‍ വാങ്ങിക്കാനും വെബ്സൈറ്റില്‍ സൌകര്യമുണ്ടായിരിക്കും. മുംബൈഇന്ത്യന്‍‌സ്ഡോട്കോം എന്നാണ് വെബ്സൈറ്റിന്റെ അഡ്രസ്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് മുംബൈ ഇന്ത്യന്‍‌സിനെ നയിക്കുന്നത്.

വെബ്ദുനിയ വായിക്കുക