ക്രിക്കറ്റില്‍ ഉയരാനാഗ്രഹിക്കുന്ന ഓട്ടിസം ബാധിച്ച കുട്ടിയുടെ പോരാട്ടത്തിന്റെ കഥ. ‘സച്ചിന്‍‘ എന്ന കന്നഡ സിനിമയുടെ കഥയാണിത്. ക്രിക്കറ്റിനോട് അഭിനിവേശമുള്ള ഏതൊരു കുട്ടിയേയും പോലെ സച്ചിനെപ്പോലെ ആകാനാണ് ഈ കുട്ടിയുടേയും ആഗ്രഹം.
മോഹന്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ മുന്‍കാല പ്രശസ്ത ക്രിക്കറ്റ് താരങ്ങളായ വെങ്കിടേഷ് പ്രസാദ്, ജവഗല്‍ ശ്രീനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരു കാമിയോ റോളിനെത്തണമെന്നാണ് നിര്‍മ്മാതാക്കളുടെ ആഗ്രഹം.
ഈ സിനിമയില്‍ പ്രസാദ് ഒരു ക്രിക്കറ്റ് കോച്ചായാണെത്തുന്നത്. ശ്രിനാഥിന്റെ റോള്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. മാസ്റ്റര്‍ സ്നേഹിതാണ് ഓട്ടിസം ബാധിച്ച കുട്ടിയായി എത്തുന്നത്. കുട്ടിയുടെ അമ്മയായി സുഹാസിനി മണിരത്നവും എത്തുന്നു.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അതിഥിവേഷത്തില്‍ എത്തിയില്ലെങ്കിലും അദ്ദേഹത്തിനായി ഒരു പ്രദര്‍ശനവും നിനിമാ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.