വിരമിച്ച പീറ്റേഴ്സണ്‍ മടങ്ങിവരവിന് ഒരുങ്ങുന്നു

ശനി, 14 ജൂലൈ 2012 (17:51 IST)
PRO
PRO
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ പീറ്റേഴ്സണ്‍ മടങ്ങിവരവിന് ഒരുങ്ങുന്നു. ഇംഗ്ലണ്ടിന് വേണ്ടി വീണ്ടും ക്രിക്കറ്റ് കളിക്കാന്‍ തയ്യാറാണെന്ന് പീറ്റേഴ്സണ്‍ പറഞ്ഞു.

അടുത്ത മൂന്നോ നാലോ വര്‍ഷങ്ങള്‍ ക്രിക്കറ്റില്‍ തുടരണമെന്നാണ് ആഗ്രഹമെന്നാണ് പീറ്റേഴ്സണ്‍ പറഞ്ഞത്. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള മുപ്പതംഗ ടീമിനെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായാണ് പീറ്റേഴ്സണ്‍ ഇക്കാര്യം ഇംഗ്ലണ്ട് ക്രിക്കറ്റ് അധികൃതരെ അറിയിച്ചത്.

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ നിന്നും ട്വന്റി 20 ക്രിക്കറ്റില്‍ നിന്നും പീറ്റേഴ്സണ്‍ വിരമിച്ചിരുന്നു. പീറ്റേഴ്സണ്‍ 126 ഏകദിന മത്സരങ്ങളില്‍ നിന്നായി 4184 റണ്‍സ് എടുത്തിട്ടുണ്ട്. ഒമ്പത് സെഞ്ച്വറികളും 23 അര്‍ദ്ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടും. 35 ട്വന്റി 20 മത്സരങ്ങളില്‍ നിന്നായി 1173 റണ്‍സ് എടുത്തിട്ടുണ്ട്. ഏഴ് അര്‍ദ്ധ സെഞ്ച്വറികള്‍ എടുത്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക