വാങ്കഡെ ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു. ടെസ്റ്റിന്റെ ആദ്യ ദിവസം വിന്‍ഡീസ് 182 റണ്‍സിന് എല്ലാവരും പുറത്തായി.
48 റണ്‍സെടുത്ത കീരാന്‍ പവലാണ് ടോപ് സ്കോറര്‍. അഞ്ചു വിക്കറ്റ് വീഴ്ത്തിയ പ്രഗ്യാന്‍ ഓജയും മൂന്നു വിക്കറ്റ് വീഴ്ത്തിയ അശ്വിനുമാണ് വിന്‍ഡീസ് നിരയെ തകര്‍ത്തത്.
രണ്ടു വിക്കറ്റിന് 92 എന്ന നിലയിലായിരുന്നു ഊണിനു പിരിയുന്പോള്‍ വിന്‍ഡീസ്. തുടര്‍ന്ന് വിന്‍ഡീസിന് അഞ്ചു റണ്‍സ് ചേര്‍ക്കുന്നതിനിടെ പവലിനെ നഷ്ടമായി. പിന്നീട് വന്ന ബാറ്റ്സ്മാന്മാര്ക്ക് നിലയറുപ്പിക്കാന്‍ കഴിഞ്ഞില്ല. മൂന്ന് ബാറ്റ്സ്മാന്മാര് പൂജ്യത്തിന് പുറത്തായി. സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റാണ് മുംബൈയില്‍ അരങ്ങേറുന്നത്.