താരങ്ങളുടെ വയസ്സില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ ഉള്‍പ്പെടെ ബംഗാളിലെ 13 ക്രിക്കറ്റ് അക്കാദമികള്‍ക്ക് വിലക്കെന്ന് റിപ്പോര്‍ട്ട്.
ഒരു വര്‍ഷത്തേക്കാണ് വിലക്ക്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റേതാണ് നടപടി.ക്രിക്കറ്റ് താരങ്ങള്‍ക്ക് രണ്ട് വര്‍ഷത്തോളം വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അടുത്ത തവണ വയസ്സില്‍ ക്രമക്കേട് നടത്തിയത് കണ്ടെത്തിയാല്‍ നടപടികള്‍ കര്‍ശനമാക്കുമെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സുബിര്‍ ഗാംഗുലി പറഞ്ഞു.
പരിശീലന അക്കാദമികള്‍ക്ക് ആജീവനാന്ത വിലക്കും താരങ്ങള്‍ക്ക് 10 വര്‍ഷവും വിലക്ക് ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു.<ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ നടപടിയെ സ്വാഗതം ചെയ്ത് ഗാംഗുലിയുടെ ക്രിക്കറ്റ് അക്കാദമി രംഗത്തെത്തി.
താരങ്ങളുടെ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചിരുന്നില്ലെന്ന് അക്കാദമി അധികൃതരന്‍ പറഞ്ഞു.