ലങ്കന്‍ താരങ്ങളെ കളിപ്പിക്കരുതെന്നാവശ്യപ്പെട്ട് ജയലളിത കത്തയച്ചു

ചൊവ്വ, 26 മാര്‍ച്ച് 2013 (17:04 IST)
PRO
ശ്രീലങ്കന്‍ പ്രശ്‌നത്തില്‍ തമിഴ്‌നാട്ടിലുയരുന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍ ചെന്നൈയില്‍ നടക്കുന്ന ഐപിഎല്‍ ആറാം എഡിഷനിലെ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങളെ അനുവദിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത.

ബിസിസിഐക്ക്‌മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് ജയലളിത പ്രധാനമന്ത്രിക്ക് കത്തയച്ചു. കളിക്കാര്‍ക്ക് പുറമെ ലങ്കയില്‍ നിന്നുള്ള അംമ്പയര്‍മാരേയും മറ്റ് ക്രിക്കറ്റ് ഒഫീഷ്യല്‍സിനേയും തടയും. തമിഴ്‌നാട്ടില്‍ ശ്രീലങ്കന്‍ വിരുദ്ധവികാരം ശക്തമാണെന്നും ജയലളിത കത്തില്‍ വിശദീകരിക്കുന്നു.

നിലവില്‍ ഐപിഎല്‍ കളിക്കുന്ന 9 ടീമുകളില്‍ എട്ടെണ്ണത്തിലും ശ്രീലങ്കയില്‍ നിന്നുള്ള കളിക്കാര്‍ ഉണ്ട്. ഐപിഎല്‍ മത്സരങ്ങളില്‍ പത്തോളം എണ്ണം ചെന്നൈയിലാണ് നടക്കുന്നത്.

ഏപ്രില്‍ മൂന്നിനാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഏപ്രില്‍ ആറിനാണ് ചെന്നൈയിലെ ആദ്യത്തെ മത്സരം. ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് മത്സരം. സൂപ്പര്‍ കിംഗ്സ് താരങ്ങളെ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക