ലങ്കന്‍ ക്രിക്കറ്റ് കോച്ച് രാജിവെച്ചു

ബുധന്‍, 23 ഏപ്രില്‍ 2014 (15:44 IST)
PRO
PRO
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം കോച്ച് പോള്‍ ഫാര്‍ബ്രെയ്‌സ് രാജിവെച്ചു. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് അദ്ദേഹം രാജിവെച്ചത്.

ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെ സഹപരിശീലകനാകുന്നതിനാണ് തിടുക്കത്തില്‍ രാജിവെച്ചതെന്ന് കരുതുന്നു. വരുന്ന ദിവസങ്ങളില്‍ ലങ്കന്‍ ബോര്‍ഡധികൃതരുമായി മുന്നോട്ടുള്ള കാര്യങ്ങളെ കുറിച്ച് ചര്‍ച്ച നടത്താനിരിക്കെയാണ് പോള്‍ ഫാര്‍ബ്രെയ്‌സ് രാജിവെച്ചത്.

അദ്ദേഹത്തിന്റെ കരാര്‍ മൂന്നു മാസം കൂടി ഉണ്ടായിരുന്നു. രണ്ട് വര്‍ഷം ഫാര്‍ബ്രെയ്‌സ് ലങ്കന്‍ ടീമിനെ പരിശീലിപ്പിച്ചു. ഫാര്‍ബ്രെയ്‌സ് വന്ന ശേഷം ലങ്കന്‍ ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

വെബ്ദുനിയ വായിക്കുക