സേവാഗ് അങ്ങനെയാണ്. മോശം ഫോമിന്‍റെ പേരില്‍ വിമര്‍ശകര്‍ അദ്ദേഹത്തെ നിരന്തരം മുറിവേല്‍പ്പിക്കും. ഒറ്റദിവസത്തെ പ്രകടനം കൊണ്ട് സേവാഗ് അവരുടെ വായടയ്ക്കുകയും ചെയ്യും. മുംബൈ ഇന്ത്യന്‍സിനെതിരെ സേവാഗ് പുറത്താകാതെ നേടിയ 95 റണ്‍സാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം.
വെസ്റ്റിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സിന്‍റെ സാന്നിധ്യവും വാക്കുകളുമാണ് തന്‍റെ പ്രകടനത്തിന് സഹായകമായതെന്ന് വീരേന്ദര്‍ സേവാഗ് പ്രതികരിച്ചു. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് ഉപദേശകന്‍റെ രൂപത്തിലാണ് വിവിയന്‍ റിച്ചാര്‍ഡ്സിന്‍റെ അനുഗ്രഹമുണ്ടായത്. അത് ഏറ്റവും ഗുണം ചെയ്തതാകട്ടെ ഏറ്റവും മോശം ഫോമില്‍ കളിച്ചുകൊണ്ടിരുന്ന സേവാഗിനും.
“കേമത്തം പ്രദര്‍ശിപ്പിക്കുക എന്നതിനെക്കുറിച്ചാണ് റിച്ചാര്‍ഡ്സ് പറഞ്ഞത്. ആന്തരികമായി ഒരു ബാറ്റ്സ്മാന് ഭയമുണ്ടെങ്കിലും തനിക്ക് ആത്മവിശ്വാസമുണ്ട് എന്ന് പ്രകടിപ്പിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു” - സേവാഗ് പറഞ്ഞു.
ഡല്‍ഹിയുടെ ഉപദേശകനാണെങ്കിലും മുംബൈ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുമായി ആശയവിനിമയം നടത്താനും വിവിയന്‍ റിച്ചാര്‍ഡ്സ് സമയം കണ്ടെത്തിയിരുന്നു.