രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷന് തിരഞ്ഞെടുപ്പ് ഫലം ജനവരി 17-ന് സുപ്രീംകോടതി പ്രഖ്യാപിക്കും. ഡിസംബര്‍ 19-ന് നടന്ന രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷന് തിരഞ്ഞെടുപ്പ് ഫലം മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ആജീവനാന്തവിലക്കുള്ള മോഡി മത്സരിച്ചതിന്റെ ഫലവും അതോടൊപ്പം പുറത്തുവരുമെന്നുള്ളതാണ് തിരഞ്ഞെടുപ്പിനെ ശ്രദ്ധാകേന്ദ്രമാക്കൂന്നത്.
കഴിഞ്ഞവര്‍ഷം ബിസിസിഐ മോഡിക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മോഡിക്ക് മത്സരിക്കാന്‍ അനുമതി നല്കിയ രാജസ്ഥാന് കായിക നിയമം ചോദ്യം ചെയ്താണ് ബിസിസിഐ കോടതിയെ സമീപിച്ചത്.