രണതുംഗയ്ക്ക് പ്രതിഷേധം; മുരളീധരന് നിരാശ

വ്യാഴം, 28 മാര്‍ച്ച് 2013 (17:03 IST)
PRO
ഐപിഎല്ലില്‍ ശ്രീലങ്കന്‍ താരങ്ങള്‍ പങ്കെടുക്കരുതെന്നു മുന്‍ നായകന്‍ അര്‍ജുന രണതുംഗ. എന്നാല്‍ ചെന്നൈയിലെ ഐപിഎല്‍ മത്സരങ്ങളില്‍ ലങ്കന്‍ കളിക്കാരെ പുറത്തിരുത്താനുള്ള തീരുമാനം നിരാശാജനകമെന്നാണ് ക്രിക്കറ്റര്‍ മുത്തയ്യ മുരളീധരന്‍ അഭിപ്രായപ്പെട്ടത്.

ഇന്ത്യയിലെ ഒരു ഭാഗത്ത്‌ തങ്ങള്‍ സ്വീകാര്യരല്ലെങ്കില്‍ പിന്നെ തുടര്‍ന്നു കളിക്കരുതെന്നും രണതുംഗ പറഞ്ഞു. രാഷ്‌ട്രീയവും ക്രിക്കറ്റും കൂട്ടിക്കുഴയ്‌ക്കുന്ന ഐപിഎല്‍. സംഘാടക സമിതിയുടെ നടപടി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും രണതുംഗ പറഞ്ഞു.

ഇരുപതു വര്‍ഷമായി ലങ്കന്‍ ടീമില്‍ കളിക്കുന്ന തനിക്ക് തമിഴ്വംശജന്‍ എന്ന നിലയില്‍ പ്രശ്നങ്ങളൊന്നും നേരിട്ടിട്ടില്ലെന്ന് മുരളീധരന്‍ പറഞ്ഞു. സര്‍ക്കാരും ക്രിക്കറ്റ് ബോര്‍ഡും എന്നും തനിക്കു പിന്തുണ നല്‍കിയിട്ടുണ്ടെന്നും മുരളി പറഞ്ഞു.

ലങ്കന്‍ താരങ്ങള്‍ കളിക്കുകയാണെങ്കില്‍ തമിഴ്‌നാട്ടില്‍ ഐ പി എല്‍ മത്സരങ്ങള്‍ നടത്താന്‍ അനുമതി നല്‍കില്ലെന്നു മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കത്തു മുഖാന്തിരം അറിയിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക