യോഹാന്‍ ബ്ലേക്കും ട്വന്റി20 കളിക്കുന്നു

വ്യാഴം, 16 ഓഗസ്റ്റ് 2012 (13:56 IST)
PRO
PRO
ഒളിമ്പിക്സ് സ്പ്രിന്റ് ഹീറോ ഉസൈന്‍ ബോള്‍ട്ടിനു ശേഷം ജമൈക്കന്‍ ഒളിമ്പിക്സ് മെഡല്‍ ജേതാവ് യോഹാന്‍ ബ്ലേക്ക് ക്രിക്കറ്റ് കളിക്കാന്‍ ഒരുങ്ങുന്നു. ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ട്വന്റി20 ലീഗിലൂടെയാണ് ബ്ലേക്ക് ക്രിക്കറ്റ് ലോകത്തിലേക്ക് കടക്കുന്നത്. കഴിഞ്ഞ ഒളിമ്പിക്സില്‍ ബ്ലേക്ക് 100,200 സ്പ്രിന്റ് ഇനങ്ങളില്‍ വെള്ളി നേടിയിരുന്നു.

സിഡ്‌നി സിക്സേഴ്‌സ് ടീമിലായിരിക്കും ബ്ലേക്ക് കളിക്കുക. ബ്ലേക്ക് മഹനായ അത്‌ലറ്റാണ്, അദ്ദേഹത്തെപ്പോലെയുള്ള ഒരാള്‍ ടീമില്‍ വരുന്നതിലൂടെ ടീമിന് കൂടുതല്‍ പ്രശസ്‌തിയും സാമ്പത്തികലാഭവും നേടാന്‍ സാധിക്കും. ബ്ലേക്ക് ഉടന്‍ തന്നെ ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി സിക്സേഴ്‌സ് ടീമിന്റെ ചീഫ് എക്സിക്യുട്ടീവ് സ്‌റ്റുവര്‍ട്ട് ക്ലാര്‍ക്ക് പറഞ്ഞു.

തനിക്ക് നന്നായി ക്രിക്കറ്റ് കളിക്കാന്‍ അറിയാമെന്നും ഒരു മണിക്കൂറില്‍ 90 മൈല്‍ സ്‌പീഡില്‍ ബൌള്‍ ചെയ്യുമെന്നുമാണ് ബ്ലേക്ക് അവകാശപ്പെടുന്നത്. എന്തായാലും സ്പ്രിന്റ് രാജക്കന്മാരുടെ ക്രിക്കറ്റ് കാണാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.

വെബ്ദുനിയ വായിക്കുക