യൂസഫ് പത്താനെ പുറത്താക്കില്ലേ?, എങ്കില്‍ പണി പാളിയതുതന്നെ!
തിങ്കള്‍, 23 ഏപ്രില്‍ 2012 (15:19 IST)
PTI
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആരാധകര്‍ അത്ഭുതപ്പെടുകയാണ്. യൂസഫ് പത്താന് ഇതില്‍ കൂടുതല്‍ അവസരങ്ങള്‍ എങ്ങനെ നല്‍കും? ഇനിയെത്ര അവസരം നല്‍കണം ഒന്ന് ഫോമാകാന്‍? കൊല്‍ക്കത്തയുടെ ആരാധകര്‍ക്ക് ക്ഷമകെട്ട് തുടങ്ങിയിട്ടുണ്ട്. കാരണം ഐ പി എല്‍ അഞ്ചാം സീസണിലെ ഏറ്റവും വലിയ പരാജയമാണ് യൂസഫ് പത്താന്‍.
നായകന്‍ ഗൌതം ഗംഭീറും ടീം ഉടമ ഷാരുഖ് ഖാനും യൂസഫ് പത്താന്‍റെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കണമെന്നാണ് പരക്കെ ഉയരുന്ന ആവശ്യം. യൂസഫിന് ഒരു ബ്രേക്ക് കൊടുക്കേണ്ട സമയം അതിക്രമിച്ചതായാണ് ഏവരും പറയുന്നത്.
ഈ സീസണില്‍ യൂസഫ് പത്താന്‍ ഏഴ് കളികളാണ് കളിച്ചത്. ഇതില്‍ ആറുകളികളില്‍ ബാറ്റ് ചെയ്തു. വെറും 5.80 ശരാശരിയില്‍ 29 റണ്‍സാണ് ഇതുവരെയുള്ള യൂസഫിന്‍റെ സമ്പാദ്യം. ബാറ്റ് ചെയ്ത ആറു മത്സരങ്ങളില്‍ ആകെ നേരിട്ടത് 35 പന്തുകള്‍ മാത്രം!
ഈ ആറുകളികളില്‍ രണ്ടെണ്ണത്തില്‍ പൂജ്യത്തിന് മടങ്ങി. ഉയര്‍ന്ന സ്കോര്‍ 15. എന്തായാലും യൂസഫിനെ വച്ച് കൂടുതല്‍ പരീക്ഷണത്തിന് ഷാരുഖും ഗംഭീറും മുതിരുമോ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം.