യുവരാജ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്തി

തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2013 (17:07 IST)
PTI
PTI
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ യുവരാജ് സിംഗ് തിരിച്ചെത്തി. ചെന്നൈയില്‍ സന്ദീപ് പട്ടേലിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ടീം തെരഞ്ഞെടുപ്പ് നടത്തിയത്. ഒക്ടോബര്‍ പത്ത് മുതല്‍ തുടങ്ങുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരെ പരമ്പരയ്ക്കുവേണ്ടിയുള്ള 15 അംഗ ടീമിനെയാണ് തെരഞ്ഞെടുത്തത്.

മഹേന്ദ്രസിങ് ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോ‌ഹ്‌ലി, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ, വിനയ് കുമാര്‍, അമിത് മിശ്ര, അമ്പാട്ടി റായിഡു, മുഹമ്മദ് ഷാമി, ജയദേവ് എന്നിവര്‍ ഉള്‍പ്പെട്ടതാണ് 15 അംഗ ടീം.

ഒരു ട്വന്റി 20 മത്സരത്തിനും ആദ്യത്തെ മൂന്ന് ഏകദിന മത്സരങ്ങള്‍ക്കും വേണ്ടിയുള്ള ടീമാണ് ഇത്. ഒക്ടോബര്‍ പത്തിന് രാജ്‌കോട്ടിലാണ് ട്വന്റി 20 മത്സരം. ഒക്ടോബര്‍ 13ന് പുണെയിലും 16ന് ജയ്പൂരിലും 19ന് മൊഹാലിയിലുമാണ് ഏകദിന മത്സരങ്ങള്‍.

ആഭ്യന്തര മത്സരങ്ങളില്‍ ഫോം വീണ്ടെടുക്കാന്‍ കഴിയാത്ത സെവാഗിനും ഗൗതം ഗംഭീറിനും ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല.

വെബ്ദുനിയ വായിക്കുക