ഇന്ത്യ 'എ' ടീമിന് ട്വന്റി 20-യില്‍ വിന്‍ഡീസ് 'എ' ടീമിനെതിരെ വിജയം. അനൗദ്യോഗികമായി സംഘടിപ്പിച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴിന് 214 റണ്‍സെടുത്തു.
മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 16.2 ഓവറില്‍ 121 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യന്‍ നിരയെ നയിച്ച യുവരാജ് സിംഗ് തന്നെയായിരുന്നു ഇന്ത്യയുടെ റണ്‍നേട്ടത്തിന് ചുക്കാന്‍ പിടിച്ചത്. ഉന്‍മുക്ത് ചന്ദ്, കേദാര്‍ ജാദവ്, ഉത്തപ്പയും പിന്തുണ നല്‍കി.